പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നിന്ന നില്‍പ്പില്‍ കുഴഞ്ഞ് വീണ് ആളുകള്‍, ആന്ധ്രയില്‍ വീണ്ടും അജ്ഞാത രോഗം; 22 പേര്‍ ആശുപത്രിയില്‍

പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് ഇപ്പോൾ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

എലുരു: ആന്ധ്രാപ്രദേശിൽ വീണ്ടും അജ്ഞാതരോഗം റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ പുല്ലെ, കൊമിരെപള്ളി എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾക്കാണ് ഇപ്പോൾ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്ധ്രാപ്രദേശിൽ അജ്ഞാത രോഗം സ്ഥിരീകരിക്കുന്നത്. നിന്ന നിൽപ്പിൽ ആളുകൾ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴുന്നവരുടെ വായിൽ നിന്നും നുരയും പതയും വരുന്നു. അജ്ഞാത രോ​ഗം സംശയിച്ച് ഇതുവരെ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ആറുപേർ രോഗമുക്തി നേടി ആശുപത്രിവിട്ടു.15 പേർ എലുരുവിലെ ആശുപത്രിയിലും ഒരാൾ സമീപത്തെ പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്. 

ആരോഗ്യ വിദഗ്ധരോട് സന്ദർശനം നടത്താനും സ്ഥിതിഗതികൾ വിലയിരുത്താനും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും എലുരുവിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com