ഇനി ശത്രുവിന്റെ വ്യോമ ഭീഷണികളെ സൈന്യം ഭയപ്പെടില്ല!; പുതുതലമുറ ആകാശ് മിസൈല്‍ പരീക്ഷണം വിജയകരം

പുതുതലമുറയില്‍പ്പെട്ട ഭൂതല- വ്യോമ മിസൈലിന്റെ പരീക്ഷണം വിജയകരം
പുതുതലമുറ ആകാശ് മിസൈല്‍ പരീക്ഷണം
പുതുതലമുറ ആകാശ് മിസൈല്‍ പരീക്ഷണം

ന്യൂഡല്‍ഹി: പുതുതലമുറയില്‍പ്പെട്ട ഭൂതല- വ്യോമ മിസൈലിന്റെ പരീക്ഷണം വിജയകരം. പുതുതലമുറയില്‍പ്പെട്ട ആകാശ് മിസൈലിന്റെ പരീക്ഷണമാണ് ഒഡീഷ തീരത്തെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ നടന്നത്.

രാജ്യത്തെ പ്രതിരോധ രംഗത്തെ പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പരീക്ഷണം നടത്തിയത്. ശത്രുവിന്റെ ആകാശത്ത് നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈല്‍. ഇത് വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

ലക്ഷ്യസ്ഥാനം കൃത്യമായി ഭേദിച്ചതായി ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറയുന്നു. മിസൈലിന്റെ എയറോ ഡൈനാമിക്‌സ് സാങ്കേതിവിദ്യയും ഇലക്ട്രോണിക്‌സ് സാങ്കേതികവിദ്യയും മികച്ച പ്രവര്‍ത്തനക്ഷമതയാണ് കാഴ്ചവെച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com