ഒരുവിഭാഗം കര്‍ഷകര്‍ തലസ്ഥാനത്ത്;  പ്രഗതി മൈതാനില്‍ നിന്ന് സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക്, പലയിടത്തും പൊലീസുമായി ഏറ്റുമുട്ടല്‍ (വീഡിയോ)

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്ന കര്‍ഷകരില്‍ ഒരുവിഭാഗം ഡല്‍ഹിയിലെത്തി. 
ഗാസിപ്പൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍/ പിടിഐ
ഗാസിപ്പൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍/ പിടിഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്ന കര്‍ഷകരില്‍ ഒരുവിഭാഗം ഡല്‍ഹിയിലെത്തി. സിംഘുവില്‍ നിന്ന് ഗാസിപൂര്‍ വഴി യാത്രതിരിച്ച സംഘമാണ് പ്രഗതി മൈതാനില്‍ എത്തിയത്. ഐടിഒയ്ക്ക് മുന്നിലെത്തിയ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ടു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിന് നേരെയും ആക്രമണം നടന്നു. ഇവര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്. 

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചുമണിവരെയാണ് റാലി നടത്താന്‍ ഡല്‍ഹി പൊലീസ് സമയം അനുവദിച്ചിരിക്കുന്നത്. 

നേരത്തെ, ഗാസിപ്പൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. റിങ് റോഡില്‍ക്കൂടി കടന്നുപോകാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ബാരിക്കേഡുകള്‍ മാറ്റി മുന്നേറിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വഴിമാറിപ്പോകാന്‍ ആവശ്യപ്പെട്ട പൊലീസ് മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ഷക സംഘടന പ്രതിനിധികള്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com