അമ്മയുടെ രണ്ട് മാസത്തെ നെഞ്ചിടിപ്പിന് വിരാമം; ബിസ്‌കറ്റ് നല്‍കി തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി വീട്ടില്‍ തിരിച്ചെത്തി

 കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ രണ്ട് മാസത്തിന് ശേഷം രക്ഷപ്പെടുത്തി വീട്ടില്‍ തിരിച്ചെത്തിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


വഡോദര:  കഴിഞ്ഞ വര്‍ഷം തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ രണ്ട് മാസത്തിന് ശേഷം രക്ഷപ്പെടുത്തി വീട്ടില്‍ തിരിച്ചെത്തിച്ചു. കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പൊലീസ് പറയുന്നു. ഗുജറാത്തിലെ മോര്‍ബി ജില്ലയിലാണ് സംഭവം.

45 ദിവസം നടത്തിയ തിരച്ചലിലാണ് കുട്ടിയെ കണ്ടെത്തിയത്. മോര്‍ബി ക്ഷേത്രത്തിന് സമീപം പെണ്‍കുട്ടിയെ കണ്ടെത്തി എന്നായിരുന്നു വിവരം. ഗുഡ്ഡു മാലിവാള്‍ എന്ന ആളായിരിക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഡിസംബര്‍ മൂന്നിന് ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയത് ബിസ്‌കറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് ആയിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ താരാപുര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. പ്രതീക്ഷ നഷ്ടമായി ഇരിക്കുന്ന സമയത്താണ് ജനുവരി 25ന് അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയ വിവരം ലഭിച്ചത്. പ്രതി മൊബൈല്‍ ഫോണും ഉപയോഗിക്കാത്തതും ബന്ധുക്കളുമായി അടുപ്പം സ്ഥാപിക്കാത്തതും അന്വേഷണത്തെ ബാധിച്ചിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയെ കുറിച്ചുള്ള വിവരം നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആനന്ദില്‍ വച്ച് കണ്ടെത്തി. പിന്നാലെ കുട്ടിയെ നാട്ടിലെത്തിക്കുക ആയിരുന്നു. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com