കോവിഡ് മൂന്നാം തരംഗം അടുത്തമാസം, സെപ്റ്റംബറില്‍ മൂര്‍ധന്യത്തിലെത്തിയേക്കും; എസ്ബിഐ റിപ്പോര്‍ട്ട് 

കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ, മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസംസംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ, മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസം
സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ പകുതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങുമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യത്തില്‍ എത്തിയേക്കും. കോവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയത്. ഏപ്രിലിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ 40,000ല്‍ താഴെയാണ്. അഞ്ചുലക്ഷത്തില്‍ താഴെയാണ് ചികിത്സയിലുള്ളവര്‍. കഴിഞ്ഞ ദിവസം കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തില്‍ എത്തുമെന്ന് വിദഗ്ധ സമിതിയംഗം പ്രവചിച്ചിരുന്നു. പ്രതിദിന രോഗികള്‍ രണ്ടുലക്ഷം വരെ ഉയരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com