കോവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കണമോ?, പ്രതിദിന വാക്‌സിനേഷന്‍ 85ലക്ഷം കടക്കണം, പക്ഷേ...; റിപ്പോര്‍ട്ട്

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ഡിസംബറോടെ രാജ്യത്തെ കുറഞ്ഞപക്ഷം 60 ശതമാനം ജനങ്ങള്‍ക്കെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ഡിസംബറോടെ രാജ്യത്തെ കുറഞ്ഞപക്ഷം 60 ശതമാനം ജനങ്ങള്‍ക്കെങ്കിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് റിപ്പോര്‍ട്ട്. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 60 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വാക്‌സിനും ഇക്കാലയളവില്‍ നല്‍കിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കോവിഡ് മൂന്നാംതരംഗം ഒക്ടോബറോടെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നാണ് വിദഗ്ധ സമിതിയംഗം കഴിഞ്ഞ ദിവസം പ്രവചിച്ചത്. സെപ്റ്റംബറില്‍ മൂര്‍ധന്യത്തില്‍ എത്തുമെന്നാണ് എസ്ബിഐ റിസര്‍ച്ചിന്റെ പ്രവചനം. ഈ പശ്ചാത്തലത്തിലാണ് വാകസിനേഷന്‍ വേഗത്തിലാക്കണമെന്ന സൂചന നല്‍കുന്ന റിപ്പോര്‍ട്ട്. ഡിസംബറോടെ 60 ശതമാനം ജനങ്ങള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിലവിലെ വാക്‌സിനേഷന്‍ നടപടി പോരാ. പ്രതിദിനം 86 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന നിലയില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കിയാല്‍ മാത്രമേ ലക്ഷ്യം സാധിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒരാഴ്ചയായി പ്രതിദിനം ശരാശരി 40 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇത് ലക്ഷ്യത്തിന്റെ പകുതി മാത്രമാണ്. ഞായറാഴ്ച 15 ലക്ഷം പേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഡിസംബറില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com