ബാങ്ക് ക്ലർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം, ഓ​ഗസ്റ്റ് ഒന്ന് അവസാന തീയതി; അറിയേണ്ടതെല്ലാം

ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പേഴ്​സനൽ നടത്തുന്ന ബാങ്ക്​ ക്ലർക്ക്​ പരീക്ഷയ്ക്ക് അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ബാങ്കിങ്​ പേഴ്​സനൽ നടത്തുന്ന ബാങ്ക്​ ക്ലർക്ക്​ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ആഗസ്റ്റ്​ ഒന്നുവരെയാണ്​ ഓൺലൈനായി അപേക്ഷ നൽകാൻ അവസരം.

ibpsonline.ibps.in വെബ്​സൈറ്റിലൂടെയാണ്​ അപേക്ഷ സമർപ്പിക്കേണ്ടത്​. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക്​ ശേഷം ദേശസാൽകൃത ബാങ്കുകളിൽ നിയമനം ലഭിക്കും.ആഗസ്റ്റ്​ 28, 29, സെപ്​റ്റംബർ നാല്​ തീയതികളിലായാണ്​​ പ്രിലിമിനറി പരീക്ഷ. ഒക്​ടോബർ 31ന്​ മെയിൻ പരീക്ഷയും നടക്കും.

20നും 28നും ഇടയിൽ പ്രായമായവർക്ക്​ അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബിരുദധാരികളായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. മാതൃഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 11 ബാങ്കുകളി​ലെ 5830 ​​ക്ലർക്ക്​ പോസ്റ്റുകളിലേക്കാകും നിയമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com