പഞ്ചാബ്, യുപി തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയുമായി പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ച

യുപിയിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള യോഗം മാറ്റിവെച്ചാണ് പ്രശാന്ത് കിഷോറുമൊത്തുള്ള ചര്‍ച്ചയ്ക്ക് പ്രിയങ്ക ഗാന്ധി എത്തിയതെന്നാണ് വിവരം
രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍
രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍



ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായി  കൂടിക്കാഴ്ച നടത്തി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രാഹുല്‍ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുപിയിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള യോഗം മാറ്റിവെച്ചാണ് പ്രശാന്ത് കിഷോറുമൊത്തുള്ള ചര്‍ച്ചയ്ക്ക് പ്രിയങ്ക ഗാന്ധി എത്തിയതെന്നാണ് വിവരം. 

ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.  നിര്‍ണായക തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പഞ്ചാബില്‍ നവജ്യോത് സിങ് സിദ്ദു പാര്‍ട്ടി നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന സാഹചര്യത്തില്‍, സമവായ നീക്കത്തിനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രശാന്തിനെ കാണുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 2017ല്‍ സിദ്ദുവിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. സിദ്ദു എഎപിയുമായി അടുക്കുന്നത് തടയാനാണ് കോണ്‍ഗ്രസ് നീക്കം.

2017ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് വേണ്ടി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ദയനീയ പരാജയമായിരുന്നു ഫലം. ബംഗാളില്‍ മമതയ്ക്ക് വേണ്ടിയും തമിഴ്‌നാട്ടില്‍ സ്റ്റാലിന് വേണ്ടിയം പ്രവര്‍ത്തിച്ച് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പ്രശാന്ത് വീണ്ടും കോണ്‍ഗ്രസിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com