ഒപ്പം നിന്ന് സെൽഫി എടുക്കാൻ 100 രൂപ, പൂക്കൾ വേണ്ട പകരം പുസ്തകം: ബിജെപി മന്ത്രി 

സെൽഫി എടുത്ത് കിട്ടുന്ന പണം പാർട്ടി പ്രവർത്തനങ്ങൾക്കെന്ന് മന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭോപ്പാൽ: ഒപ്പം നിന്ന് സെൽഫി എടുക്കാൻ 100 രൂപ വീതം നൽകണമെന്ന് മധ്യപ്രദേശിലെ ബിജെപി മന്ത്രി ഉഷാ ഠാക്കൂർ. സെൽഫിക്ക് നിക്കുന്നത് സമയം കളയുന്ന ഏർപ്പാടാണെന്നും ത‌ന്റെ പല പരിപാടികളും ഇതുമൂലം താമസിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. സെൽഫി എടുത്ത് കിട്ടുന്ന പണം പാർട്ടി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നാണ് മന്ത്രി പറയുന്നത്. 

മധ്യപ്രദേശ് ബിജെപി സർക്കാരിൽ വിനോദ സഞ്ചാര-സാംസ്‌കാരിക വകുപ്പുമന്ത്രിയാണ് ഉഷ. ഒപ്പം സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ബിജെപിയുടെ പ്രാദേശിക മണ്ഡൽ യൂണിറ്റിന്റെ ട്രഷറിയിൽ നൂറുരൂപ നിക്ഷേപിക്കണമെന്നാണ് ഉഷ പറഞ്ഞത്. 

പൂച്ചെണ്ടുകൾ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. പൂക്കളിൽ ലക്ഷ്മീദേവി വസിക്കുന്നതിനാൽ അവ ഭഗവാൻ വിഷ്ണുവിന് മാത്രം സമർപ്പിക്കാനുള്ളതാണ്. പൂക്കൾക്ക് പകരം പുസ്തകങ്ങൾ സ്വീകരിച്ചുകൊള്ളാമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com