മണിപ്പൂരില്‍ 'ഓപ്പറേഷന്‍ ലോട്ടസ്'; കോണ്‍ഗ്രസ് അധ്യക്ഷനും എട്ട് എംഎല്‍എമാരും രാജിവച്ചു; ബിജെപിയിലേക്ക്

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തി നേതാക്കളുടെ രാജി.
മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദദാസ് കോന്ദോജം
മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദദാസ് കോന്ദോജം

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദദാസ് കോന്ദോജം രാജിവച്ചു. എട്ട് പാര്‍ട്ടി എംഎല്‍എ മാരും രാജിവച്ചു. ഇവരെല്ലാം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തി നേതാക്കളുടെ രാജി.

ആറ് തവണ തുടര്‍ച്ചയായി ഗോവിന്ദദാസ് കോന്ദോജം ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂര്‍ മന്ത്രിയുമായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഡിസംബറിലാണ് സോണിയാ ഗാന്ധി പിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തത്.

മണിപ്പൂരില്‍ അറുപതംഗ നിയമസഭയില്‍ 36 അംഗങ്ങളുടെ പിന്‍ബലത്തോടെ എന്‍ഡിഎയാണ് ഭരണത്തില്‍. 21 എം.എല്‍.എമാരുണ്ടായിരുന്ന ബിജെപി. പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തോടെ ഭരണം പിടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com