സ്വര്‍ണം പൂശിയ ഫെറാരി കാറുമായി യുവാവ്; ഇത്രയും ആഡംബരം വേണോ എന്ന് ആനന്ദ് മഹീന്ദ്ര- വൈറല്‍ വീഡിയോ 

സ്വര്‍ണം പൂശിയ ആഡംബര ഫെറാരി കാര്‍  ഓടിക്കുന്ന യുവാവിന്റെ ദൃശ്യം വൈറലാകുന്നു
സ്വര്‍ണം പൂശിയ ഫെറാരി കാര്‍, ആനന്ദ് മഹീന്ദ്ര
സ്വര്‍ണം പൂശിയ ഫെറാരി കാര്‍, ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി:  സ്വര്‍ണം പൂശിയ ആഡംബര ഫെറാരി കാര്‍  ഓടിക്കുന്ന യുവാവിന്റെ ദൃശ്യം വൈറലാകുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ തന്റെ ആഢംബര കാര്‍ നാട്ടുകാരുടെ മുന്നില്‍ല പ്രദര്‍ശിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ കണ്ട് അമ്പരന്ന് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് കൊണ്ടാണ് യുവാവ് കാര്‍ മുന്നോട്ടെടുക്കുന്നത്. യുവാവിന്റെ ആഡംബര പ്രദര്‍ശനത്തില്‍ ആനന്ദ് മഹീന്ദ്ര തൃപ്തനല്ല.

എന്തുകൊണ്ടാണ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് എന്ന ചോദ്യമാണ് ആദ്യമായി അദ്ദേഹം ഉന്നയിച്ചത്. പണക്കാരനായാലും ആഡംബര പ്രദര്‍ശനത്തിനായി പണം വെറുതെ ചെലവഴിച്ച് കളയരുത് എന്ന പാഠത്തിനാണെങ്കില്‍ ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. അല്ലാതെ ഈ വീഡിയോയുടെ ആവശ്യമില്ലെന്നാണ് ആനന്ദ് മഹീന്ദ്രയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com