ഐഎന്‍എല്‍ പിളര്‍ന്നു; പരസ്പരം പുറത്താക്കി ഇരുവിഭാഗങ്ങളും

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഐഎന്‍എല്‍ പിളര്‍ന്നു
അബ്ദുല്‍ വഹാബ് - കാസിം ഇരിക്കൂര്‍
അബ്ദുല്‍ വഹാബ് - കാസിം ഇരിക്കൂര്‍

കൊച്ചി: ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഐഎന്‍എല്‍ പിളര്‍ന്നു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറും സമാന്തര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു.

 സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയിലായിരുന്നു യോഗം. തോപ്പുംപടിയില്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലും യോഗം ചേര്‍ന്നു. ബി ഹംസ ഹാജിക്കാണ് വര്‍ക്കിംഗ് പ്രസിഡന്റിന്റെ ചുമതല. എന്നാല്‍ ഐഎന്‍എല്‍ പിളര്‍ന്നതായി അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വജയരാഘവന്‍ പറഞ്ഞു

എന്നാല്‍ തന്നെ മാറ്റിയെന്ന തീരുമാനം അവജ്ഞയോടെ തള്ളുന്നതായി അബ്ദുള്‍ വഹാബ് പറഞ്ഞു. പാര്‍ട്ടിയില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമാണ്. അടുത്തമാസം മൂന്നിന് സംസ്ഥാന കമ്മറ്റിയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തില്‍ രണ്ടു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ നിയമനം, പാര്‍ട്ടിയുടെ അംഗത്വ വിതരണം തുടങ്ങിയവ സംബന്ധിച്ച് തീരുമാനം എടുക്കാനായിരുന്നു യോഗം ചേര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com