പോയത് പിറന്നാള്‍ ആഘോഷിക്കാന്‍, ട്വിറ്ററില്‍ ഫോട്ടോയിട്ട് നിമിഷങ്ങള്‍ക്കകം കൂറ്റന്‍ പാറകള്‍ തെറിച്ചുവന്നു; ഹിമാചലില്‍ മരിച്ചവരില്‍ ആയുര്‍വേദ ഡോക്ടറും 

കിനൗറിലെ പ്രഭാത കാഴ്ചകള്‍ മുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള അവസാന അറ്റത്തു നിന്നുവരെ ദീപ ചിത്രങ്ങള്‍ പകര്‍ത്തി
ഡോ. ദീപ ശര്‍മ്മ/ ട്വിറ്റർ
ഡോ. ദീപ ശര്‍മ്മ/ ട്വിറ്റർ



38-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഹിമാചല്‍ പ്രദേശിലേക്ക് യാത്ര തിരിച്ചതാണ് ഡോ. ദീപ ശര്‍മ്മ. കിനൗറിലെ പ്രഭാത കാഴ്ചകള്‍ മുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള അവസാന അറ്റത്തു നിന്നുവരെ ദീപ ചിത്രങ്ങള്‍ പകര്‍ത്തി. പ്രകൃതിയെ അത്രയേറെ പ്രണയിച്ചിരുന്നു. ഒടുവില്‍ അതേ പ്രകൃതിയുടെ മടിയില്‍ അവള്‍ അവസാന ശ്വാസമെടുത്തു. 

ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരില്‍ ഒരാളാണ് രാജസ്ഥാന്‍ സ്വദേശിയായ ഡോ. ദീപ ശര്‍മ്മ. യാത്രാവിശേഷങ്ങള്‍ പങ്കുവച്ച് ട്വീറ്ററില്‍ ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകമാണ് കൂറ്റന്‍ പാറകള്‍ വീണ് അപകടമുണ്ടായത്. 

' ജൂലൈ 29ന് 39-ാം ജന്മദിനം ആഘോഷിക്കാനാണ് എന്റെ സഹോദരി ദീപ ശര്‍മ്മ സ്പിതി യാത്രയ്ക്ക് പോയത്. ഈ യാത്രയ്ക്കായി ഏറെ സന്തോഷവതിയായിരുന്നു അവള്‍. പുതിയ കാമറയും സ്മാര്‍ട്ട്‌ഫോണുമൊക്കെ വാങ്ങി. അവള്‍ പ്രകൃതിയെ ഏറെ പ്രണയിച്ചിരുന്നു. ഇപ്പോള്‍ പ്രകൃതിയുടെ മടയില്‍ കിടന്ന് അവള്‍ മരിച്ചുഠ, ദീപയുടെ മരണത്തെക്കുറിച്ച് സഹോദരന്റെ ട്വീറ്റ്. 

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com