ഐഐടി പ്രവേശനം: ജെഇഇ അഡ്‌വാന്‍സ്ഡ് ഒക്ടോബര്‍ മൂന്നിന് 

രാജ്യത്തെ ഐഐടികളില്‍ എന്‍ജിനീയറിങ് പഠനത്തിന് നടത്തുന്ന പ്രവേശന പരീക്ഷയായ ജെഇഇ അഡ്‌വാന്‍ഡ്‌സ് ഒക്ടോബര്‍ മൂന്നിന്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ ഐഐടികളില്‍ എന്‍ജിനീയറിങ് പഠനത്തിന് നടത്തുന്ന പ്രവേശന പരീക്ഷയായ ജെഇഇ അഡ്‌വാന്‍ഡ്‌സ് ഒക്ടോബര്‍ മൂന്നിന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് തീയതി പ്രഖ്യാപിച്ചത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജൂലൈ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഒക്ടോബര്‍ മൂന്നിലേക്ക് നീട്ടിയത്. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജി ഖരഗ്പൂറാണ് പരീക്ഷ നിയന്ത്രിക്കുന്നത്. പരീക്ഷയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂര്‍ ജൂണ്‍ 26ന് പ്രസിദ്ധീകരിച്ചിരുന്നു.

രാജ്യത്തെ 23 ഐഐടികളിലേക്കുള്ള പ്രവേശനത്തിനാണ് പ്രവേശന പരീക്ഷ. വിവിധ എന്‍ജിനീയറിംഗ്, സയന്‍സ്, ആര്‍ക്കിടെക് കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ. കോവിഡ് കാരണം മുന്‍വര്‍ഷം പരീക്ഷ എഴുതാന്‍ കഴിയാത്ത യോഗ്യതയുള്ളവര്‍ക്കും ഇത്തവണ നേരിട്ട് പരീക്ഷ എഴുതാവുന്നതാണ്. രജിസ്‌ട്രേഷന്‍, യോഗ്യത തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് jeeadv.ac.in സന്ദര്‍ശിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com