ഭഗത് സിങ്ങിന്റെ മരണം പുനരാവിഷ്‌കരിച്ചു; നാടക പരിശീലനത്തിനിടെ ഒന്‍പതുവയസ്സുകാരന് ദാരുണാന്ത്യം  

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അവതരിപ്പിക്കാനുള്ള നാടകം പരിശീലിക്കുന്നതിനിടെയാണ് ദാരുണ സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്‌നൗ: ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച് പരിശീലിക്കുന്നതിനിടെ ഒന്‍പതുവയസ്സുകാരന്‍ മരിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അവതരിപ്പിക്കാനുള്ള നാടകം പരിശീലിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ഉത്തര്‍പ്രദേശിലെ ബാബത് ജില്ലയിലാണ് സംഭവം. 

നാടകത്തിലെ അവസാന രംഗം ചെയ്യുന്നതിനിടെയാണ് ശിവം മരിച്ചത്. ഭഗത് സിങ്ങിന്റെ മരണമാണ് ഈ രംഗത്തില്‍ അവതരിപ്പിച്ചത്. ഇതിനായി കഴുത്തില്‍ കയര്‍ കെട്ടി സ്റ്റൂളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. 

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശിവം നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇവരുമൊത്ത് വീട്ടിന്റെ മുറ്റത്ത് പ്രാക്ടീസ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ശിവം താഴെ വീണ് ബോധരഹിതനാകുന്നതുവരെ ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് കാര്യം മനസ്സിലായില്ല. എന്നാല്‍ പിന്നീട് കുട്ടികള്‍ പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. ഓടിയെത്തിയപ്പോള്‍ കുട്ടി മരിച്ചിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ മൃതദേഹം സംസ്‌കരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com