ദയാവധത്തിന് മാതാപിതാക്കളുടെ അപേക്ഷ; കിടപ്പിലായ പത്തുവയസുകാരന്‍ കോടതിയില്‍ വച്ച് മരിച്ചു 

ദയാവധത്തിന്  അപേക്ഷ നല്‍കുന്നതിന് മാതാപിതാക്കള്‍ കോടതിയില്‍ കൊണ്ടുവന്ന കിടപ്പുരോഗിയായ പത്തുവയസുകാരന്‍ കോടതി പരിസരത്ത് വച്ചു തന്നെ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുപ്പതി: ദയാവധത്തിന്  അപേക്ഷ നല്‍കുന്നതിന് മാതാപിതാക്കള്‍ കോടതിയില്‍ കൊണ്ടുവന്ന കിടപ്പുരോഗിയായ പത്തുവയസുകാരന്‍ കോടതി പരിസരത്ത് വച്ചു തന്നെ മരിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചതു വഴി മാതാപിതാക്കള്‍ കടത്തിലായി.എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ചികിത്സ കൊണ്ട് കുട്ടിയുടെ ആരോഗ്യനിലയില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് ദയാവധത്തിലേക്ക് വീട്ടുകാര്‍ കടന്നത്.

ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. ഹര്‍ഷവര്‍ധനാണ് ആന്ധ്രയിലെ കോടതി പരിസരത്ത് മരിച്ചത്.  നാലുവര്‍ഷം മുന്‍പ് വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുട്ടി കിടപ്പുരോഗിയായത്. തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ശരീരം തളര്‍ന്നുപോയത്. സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ പാഴായതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് വീട്ടുകാര്‍ കടന്നത്.

തിരുപ്പതിയിലും വെല്ലൂരിലുമായായിരുന്നു ചികിത്സ. ചികിത്സയ്ക്ക് കടം വാങ്ങിയും മറ്റും ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. ഇതുവരെ നാലുലക്ഷം രൂപയാണ് നിര്‍ധനരായ കുടുംബം ചെലവഴിച്ചത്. ഭാവിയിലെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദയാവധത്തിനായി കോടതിയെ സമീപിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോടതിയില്‍ എത്തിയപ്പോഴാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com