ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കിഴക്കൻ ല‍ഡാക്കിൽ ചൈനയുടെ വ്യോമാഭ്യാസ പ്രകടനം; പറത്തിയത് 22 യുദ്ധ വിമാനങ്ങൾ; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ

കിഴക്കൻ ല‍ഡാക്കിൽ ചൈനയുടെ വ്യോമാഭ്യാസ പ്രകടനം; പറത്തിയത് 22 യുദ്ധ വിമാനങ്ങൾ; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ വ്യോമാഭ്യാസ പ്രകടനവുമായി ചൈനീസ് സേന. ലഡാക്കിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന വ്യോമമേഖലയിലായിരുന്നു സംഭവം. ജെ-11, ജെ- 16 എന്നിവട അടക്കമുള്ള ചൈനയുടെ 22 യുദ്ധ വിമാനങ്ങളാണ് അഭ്യാസം നടത്തിയത്. 

ചൈനയുടെ വ്യോമ പരിധിക്കുള്ളിലാണ് അഭ്യാസ പ്രകടനം. അതിർത്തിയിലെ സൈനിക വിന്യാസത്തിനു ശേഷം ഇന്ത്യൻ വ്യോമസേന മേഖലയിൽ സ്ഥിരമായി മിഗ്-29 അടക്കമുള്ള വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് യുദ്ധ വിമാനങ്ങൾ നടത്തിയ വ്യോമാഭ്യാസം സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യ വ്യക്തമാക്കി. 

ചൈനയുടെ ഹോത്തൻ, ഗാർ ഗുൺസ, കഷ്ഗർ വ്യോമ താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് വ്യോമാഭ്യാസത്തിൽ പങ്കെടുത്തത്. എല്ലാത്തരം വിമാനങ്ങൾക്കും പറന്നു പൊങ്ങാൻ സാധിക്കുന്ന വിധത്തിൽ ഈ വിമാനത്താവളങ്ങൾ അടുത്തിടെ നവീകരിച്ചിരുന്നു.  

നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വ്യോമസേന പതിവായി റാഫേൽ വിമാനങ്ങൾ ലഡാക്ക് വ്യോമ മേഖലയിൽ പറത്താറുണ്ട്. ചൈനയുടെ ഷിൻജിയാങ്ങിലെയും ടിബറ്റൻ മേഖലകളിലെയും വ്യോമ താവളങ്ങളായ ഹോത്തൻ, ഗാർ ഗുൺസ, കഷ്ഗർ, ഹോപ്പിങ്, ലിൻസി, പാൻഗാട് എന്നിവയെ ഇന്ത്യ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com