ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സൗജന്യ വാക്സിനേഷൻ; 25 കോടി ഡോസ് കോവിഷീൽഡ്, 19 കോടി ഡോസ് കോവാക്സിൻ; പുതിയ ഓർഡർ നൽകി കേന്ദ്ര സർക്കാർ

സൗജന്യ വാക്സിനേഷൻ; 25 കോടി ഡോസ് കോവിഷീൽഡ്, 19 കോടി ഡോസ് കോവാക്സിൻ; പുതിയ ഓർഡർ നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ഡോസ് വാക്സിനുകൾക്ക് ഓർഡർ നൽകി കേന്ദ്ര സർക്കാർ. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് കമ്പനികളിൽ നിന്ന് 44 കോടി ഡോസ് വാക്സിനാണ് സർക്കാർ പുതിയതായി ഓർഡർ നൽകിയിരിക്കുന്നത്. 

സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡിനും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനും ഓർഡർ നൽകിയെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ വ്യക്തമാക്കി. രണ്ട് വാക്സിൻ നിർമാതാക്കൾക്കും കേന്ദ്രം ഇതിനോടകം നൽകിയ ഓർഡറുകൾക്ക് പുറമേയാണിത്. 

ഘട്ടം ഘട്ടമായി 2021 ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകും. പുതിയ ഓർഡറിനായി സിറം ഇൻൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും 30 ശതമാനം തുക അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും വികെ പോൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോവാക്സിനും കോവിഷീൽഡിനും പുറമേ ബയോളജിക്കൽ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്സിനും കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ട്. ഇത് സെപ്തംബറോടെ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com