40 കോവിഡ് രോ​ഗികൾക്ക് ആൻറിബോഡി കോക്​​ടെയിൽ നൽകി; ഒറ്റ ദിവസത്തിൽ രോ​ഗലക്ഷണങ്ങൾ ഇല്ലാതായെന്ന് ഡോക്ടർ 

ഹൈദരാബാ​ദിലെ ഏഷ്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഗ്യാസ്​ട്രോഎൻഡ്രോളജിയിലാണ് മരുന്ന് രോ​ഗികളിൽ പരീക്ഷിച്ചത് 
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഹൈദരാബാദ്​: നാൽപത് കോവിഡ് രോ​ഗികളിൽ ആൻറിബോഡി കോക്​​ടെയിൽ പരീക്ഷിച്ച്​ ഹൈദരാബാ​ദിലെ ഏഷ്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഗ്യാസ്​ട്രോഎൻഡ്രോളജി. ‌‌മോണോക്ലോണൽ കോക്​ടെയിൽ മരുന്നിന്റെ ഒറ്റ ഡോസാണ്​ രോഗികൾക്ക്​ നൽകിയത്​. മരുന്ന് നൽകി 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് പനി ഉൾപ്പടെയുള്ള ​രോഗലക്ഷണങ്ങൾ മാറിയെന്ന് ആശുപത്രി മേധാവി പറഞ്ഞു. ​ 

യു എസിൽ നടന്ന പഠനങ്ങളിൽ  കോവിഡിന്റെ ബ്രിട്ടീഷ്​, ബ്രസീൽ, ദക്ഷിണാ​ഫ്രിക്കൻ വകഭേദങ്ങൾക്കെതിരെ ആൻറിബോഡി കോക്​ടെയിൽ ഫലപ്രദമാണെന്ന്​ കണ്ടെത്തിയിരുന്നു. അതേസമയം ഡെൽറ്റ വകഭേദത്തിനെതിരെ ഇതുവരെ ആരും പരീക്ഷണം നടത്തിയിട്ടില്ല. ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ചികിത്സ ഫലപ്രദമാണോയെന്നാണ്​  ഹൈദരാബാ​ദിലെ ആശുപത്രിയൽ പരിശോധിച്ചത്​. 

40 രോഗികളെ ഒരാഴ്​ചയോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവർ പൂർണമായും രോഗമുക്​തി നേടിയെന്നും തുടർന്നു നടത്തിയ ആർടിപിസിആർ പരിശോധനയിൽ വൈറസ് സാന്നിധ്യം ഇല്ലെന്ന് വ്യക്തമായെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ‌‌മോണോക്ലോണൽ കോക്​ടെയിൽ ആണ് നൽകിയത്. ഇതോടെയാണ് ഈ മരുന്നിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ആരംഭിച്ചത്.  കാസിറിമ്പ്​, ഇൻഡെവിമ്പ്​ തുടങ്ങിയ മരുന്നുകളുടെ കോക്​ടെയിലാണിത്​. രോഗം ബാധിച്ച്​ മൂന്ന്​ മുതൽ ഏഴ്​ ദിവസത്തിനുള്ളിലാവും ആന്റിബോഡി കോക്​ടെയിൽ രോഗിക്ക്​ നൽകുക. ഏകദേശം 70,000 രൂപയാണ്​ ഇന്ത്യയിൽ ഈ കോക്ടെയിലിന് വിലവരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com