ആന്ധ്രയില്‍ ഏറ്റുമുട്ടല്‍; ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വിശാഖപട്ടണം ജില്ലയിലെ കൊയ്യൂര മണ്ഡലത്തിലാണ് ബുധനാഴ്ച രാവിലെ ഏറ്റുമുട്ടല്‍ നടന്നത്. 

പൊലീസിന്റെ പ്രതിദിന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് ഔദ്യോഗിക വിശദീകരണം. ആറുപേര്‍ മരിച്ചപ്പോള്‍, സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവ സ്ഥലത്ത് നിന്ന് തോക്കുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com