ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 82 ശതമാനം മരണത്തെ പ്രതിരോധിക്കാനാകും ; ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട്

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം മരണത്തെ പ്രതിരോധിക്കാനാവുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : വാക്‌സിനുകളുടെ ശേഷി വെളിപ്പെടുത്തി ഐസിഎംആര്‍. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 82 ശതമാനം മരണത്തെ പ്രതിരോധിക്കാന്‍ കഴിയും. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം മരണത്തെ പ്രതിരോധിക്കാനാവുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമോളജിയും ചേര്‍ന്നാണ് പഠനം നടത്തിയത്. തമിഴ്‌നാട്ടിലെ ഹൈറിസ്‌ക് ഗ്രൂപ്പുകളിലായിരുന്നു പഠനം. 

അതേസമയം കുട്ടികളിലുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ നിര്‍ദേശിച്ചു. മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാതാപിതാക്കള്‍ തുടര്‍ച്ചയായി ലക്ഷണങ്ങള്‍ പരിശോധിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com