വാക്​സിനെടുക്കണ്ട, ഭാര്യയുടെ ആധാർ കാർഡുമായി മരത്തിൽ കയറി ഭർത്താവ്​ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2021 07:15 PM  |  

Last Updated: 26th June 2021 07:15 PM  |   A+A-   |  

covid vaccine

ഫയല്‍ ചിത്രം

 

ഭോപ്പാൽ: കോവിഡ്​ വാക്​സിൻ കുത്തിവെയ്പ്പെടുക്കാതിരിക്കാൻ ഭാര്യയുടെ ആധാർ കാർഡുമായി മരത്തിൽ കയറി ഭർത്താവ്​. മധ്യപ്രദേശിലെ രാജ്​ഗ്രാഹ്​ ജില്ലയിലെ പതാകലൻ സ്വദേശിയായ കനിവരാൾ എന്നയാളാണ് വാക്സിനെടുക്കുന്നതിൽ നിന്ന് രക്ഷപെടാൻ മരത്തിൽ കയറിയത്. ഭാര്യക്കും വാക്​സിൻ ലഭിക്കാതിരിക്കാനാണ് അവരുടെ ആധാർ കാർഡും ഇയാൾ കൈയിലെടുത്തത്. 

വാക്സിൻ വിതരണത്തിന് ​ഗ്രാമത്തിൽ ഒരുക്കിയ ക്യാമ്പിലേക്ക് എത്തിയെങ്കിലും കുത്തിവയ്പ്പെടുക്കാൻ വിസമ്മതിച്ച് മരത്തിൽ കയറുകയായിരുന്നു.  ബ്ലോക്ക്​ മെഡിക്കൽ ഓഫീസർ ഡോ.രാജീവടക്കം സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ദീർഘനേരം ഇയാളുമായി സംസാരിച്ചതിനെത്തുടർന്ന് വാക്​സിൻ പേടി മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അടുത്ത തവണ കനിവരാളിനും ഭാര്യക്കും വാക്​സിൻ നൽകുമെന്ന് ബ്ലോക്ക്​ മെഡിക്കൽ ഓഫീസർ പറഞ്ഞു.