50 കിലോ ആട്ട കുഴയ്ക്കാൻ വെറും 20 മിനിറ്റ്; ഒറ്റ മണിക്കൂറിൽ ചുട്ടെടുക്കുന്നത് 4000 റൊട്ടി!  (വീഡിയോ)

50 കിലോ ആട്ട കുഴയ്ക്കാൻ വെറും 20 മിനിറ്റ്; ഒറ്റ മണിക്കൂറിൽ ചുട്ടെടുക്കുന്നത് 4000 റൊട്ടി! ശ്രദ്ധേയം ഈ യന്ത്രം (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡൽ​ഹി: ഡൽഹിയിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് റൊട്ടി മെയ്ക്കിങ് മെഷീൻ ശ്രദ്ധേയമാകുന്നു. 50 കിലോ ആട്ട കുഴയ്ക്കാൻ വെറും 20 മിനിറ്റ് സമയം മാത്രമേ ആവശ്യമുള്ളൂ. ആട്ട കുഴയ്ക്കൽ മാത്രമല്ല, റൊട്ടിക്കാവശ്യമായ വലിപ്പത്തിൽ ഉരുളകളാക്കി, നല്ല വട്ടത്തിൽ പരത്തി, ചുട്ടെടുക്കലും ഈ യന്ത്രത്തിൽ അനായാസം നടക്കുന്നു. മണിക്കൂറിൽ 4000 റൊട്ടിയാണ് ഈ യന്ത്ര സഹായത്തോടെ ഇവിടെ തയ്യാറാക്കുന്നത്. 

ഗുരുദ്വാരകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ലംഗറുകളിൽ ഭക്ഷണത്തിനായി ഒരു ദിവസമെത്തുന്നത് ആയിരക്കണക്കിനാളുകളാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗജന്യ ഭക്ഷണശാലകളാണ് ലംഗറുകൾ. ലംഗറുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പൊതുഅടുക്കളകളാവും ഒരു പക്ഷെ ഏറ്റവുമധികം ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങൾ. ഭക്ഷണത്തിനായി എത്തിച്ചേരുന്നവർക്ക് അത് വൈകാതെ ലഭ്യമാക്കുന്നതിനും കൂടുതൽ പേർക്ക് ഭക്ഷണം നൽകുന്നതിനും വേണ്ടിയാണ് ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ ഈ യന്ത്രം സ്ഥാപിച്ചതിന് പിന്നിൽ. 

ഫുഡ് ബ്ലോഗറായ അമർ സിരോഹി ഈ വെരി സ്‌പെഷ്യൽ റോട്ടി മെഷീന്റെ പ്രവർത്തനം വീഡിയോയിലൂടെ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിട്ടുണ്ട്. മെഷീനെ പരിചയപ്പെടുത്തുക എന്നതായിരുന്നു അമീറിന്റെ ലക്ഷ്യമെങ്കിലും വീഡിയോ ഇപ്പോൾ വൈറലാണ്. 20 ലക്ഷത്തിന് മുകളിൽ പേർ ഇപ്പോൾ തന്നെ വീഡിയോ കണ്ടു.  

ലോക്ക്ഡൗൺ കാലത്താണ് ഈ മെഷീൻ സ്ഥാപിച്ചത്. യന്ത്രം സ്ഥാപിച്ചതിലൂടെ കൂടുതൽ പേർക്ക് സജന്യമായി ഭക്ഷണം നൽകാൻ സാധിക്കുന്നതായി ഗുരുദ്വാര അധികൃതർ വ്യക്തമാക്കി. ഒരു നേരത്തെ ഭക്ഷണമെങ്കിലും സൗജന്യമായി സഹജീവികളിലേക്കെത്തിക്കാൻ ഗുരുദ്വാരകൾക്ക് സാധിക്കുന്നുവെങ്കിൽ അതൊരു മഹത്തായ കാര്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com