പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തുരങ്കം; സുരക്ഷ ശക്തമാക്കാന്‍ പുതിയ രൂപരേഖ

പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിര്‍ദിഷ്ട സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ മാറ്റം വരുത്തുന്നു
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപരേഖ/ഫയല്‍ ചിത്രം
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപരേഖ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിര്‍ദിഷ്ട സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ മാറ്റം വരുത്തുന്നു. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികളെ പുതിയ പാര്‍ലമെന്റ് മന്ദിരവുമായി ബന്ധിപ്പിച്ച് കൊണ്ട് അണ്ടര്‍ഗ്രൗണ്ട് ടണല്‍ നിര്‍മ്മിക്കാനാണ് പുതിയ പദ്ധതി.

ഇരുവരുടെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആശയത്തിന് രൂപം നല്‍കിയത്. സുരക്ഷാ ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ എംപിമാരുടെ അടക്കം സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് അണ്ടര്‍ ഗ്രൗണ്ട് ടണല്‍ എന്ന ആലോചന ശക്തമായത്. 

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി അനുസരിച്ച് പ്രധാനമന്ത്രിയുടെ വസതിയും പ്രധാനമന്ത്രിയുടെ ഓഫീസും സൗത്ത് ബ്ലോക്കിലാണ് വരിക. വൈസ് പ്രസിഡന്റിന്റെ വസതിയും ഓഫീസും നോര്‍ത്ത് ബ്ലോക്കില്‍ വരുന്നവിധമാണ് പദ്ധതിയുടെ രൂപരേഖ. നിലവിലെ ശ്രംശക്തി ഭവന് മുന്നിലാണ് എംപിമാരുടെ ചേമ്പറുകള്‍ വരിക. 

നിര്‍ദ്ദിഷ്ട അണ്ടര്‍ഗ്രൗണ്ട് ടണല്‍ ഒറ്റവരി പാതയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക ആളുകള്‍ക്ക് മാത്രം കടന്നുപോകാന്‍ കഴിയുന്നവിധമാണ് ഇതിന് രൂപം നല്‍കുക. 20,000 കോടി രൂപയുടേതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ഭാഗത്ത് സമ്പൂര്‍ണ മാറ്റം കൊണ്ടുവരുന്ന നിലയിലാണ് രൂപരേഖ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com