ദിനകരനുമായി സഖ്യം; തമിഴ്‌നാട്ടില്‍ മത്സരിക്കാന്‍ ഒവൈസിയുടെ എഐഎംഐഎം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം
അസദുദ്ദീന്‍ ഒവൈസി/ഫയല്‍ ഫോട്ടോ
അസദുദ്ദീന്‍ ഒവൈസി/ഫയല്‍ ഫോട്ടോ


ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം. മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി ആകെയുള്ള 234 മണ്ഡലങ്ങളില്‍ എഐഎംഐഎം മൂന്നിടങ്ങളില്‍ മത്സരിക്കാന്‍ തീരുമാനമായി. 

വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മൂന്ന് സീറ്റുകളിലാണ് മത്സരിക്കുക. നേരത്തെ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന 20 സീറ്റുകളുടെ പട്ടിക എഐഎംഐഎം തമിഴ്‌നാട് ഘടകം ഒവൈസിക്ക് കൈമാറിയിരുന്നു. 

തമിഴ്‌നാട്ടില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് ഒവൈസി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സഖ്യം സംബന്ധിച്ച വിവരങ്ങളില്‍ ഇപ്പോഴാണ് സ്ഥിരീകരണമായത്. നേരത്തെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരാന്‍ ഒവൈസിയുടെ പാര്‍ട്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുസ്ലീം ലീഗിന്റെയും മനിതനേയ മക്കള്‍ കക്ഷിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഈ വഴി അടയുകയായിരുന്നു. വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ കണ്ടെത്താനായി ഒവൈസ് തമിഴ്‌നാട്ടില്‍ സര്‍വെ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com