മരയ്ക്കാര്‍ മികച്ച ചിത്രം: ഹെലനും ബിരിയാണിക്കും പുരസ്‌കാരങ്ങള്‍, മലയാളത്തിന് നേട്ടം; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2019ലെ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളത്തിന് നേട്ടം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 2019ലെ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളത്തിന് നേട്ടം.പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മികച്ച ചിത്രം. തമിഴ്‌നടന്‍ ധനുഷും ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിനെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. ഭോണ്‍സ്ലേയിലെ അഭിനയത്തിനാണ് മനോജ് ബാജ്‌പേയിക്ക് അംഗീകാരം. 

കങ്കണാ റണാവത്താണ് മികച്ച നടി. മണികര്‍ണിക, പങ്ക എന്നി സിനിമകളിലെ അഭിനയത്തിനാണ് കങ്കണാ റണാവത്തിന് അംഗീകാരം. വിജയ് സേതുപതിയും പല്ലവി ജോഷിയും മികച്ച സഹ നടിനടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിന് രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു.ബിരിയാണി സംവിധാനം ചെയ്ത സജിന്‍ ബാബു ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. 

അവസാന റൗണ്ടില്‍ 17 മലയാള ചലച്ചിത്രങ്ങളാണ് ഇടംപിടിച്ചത്.മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിമിന് ലഭിച്ചു. സഞ്ജയ് സൂരിയുടെ എ ഗാന്ധിയന്‍ അഫയര്‍ഃ ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇന്‍ സിനിമ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചു.

മികച്ച നിരൂപണം: സോഹിനി ചതോപാധ്യായ 

കുടുംബബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കഥേതതര ചിത്രം: ഒരു പാതിരാസ്വപ്‌നം പോലെ ( ശരണ്‍ വേണുഗോപാല്‍)

കഥേതര വിഭാഗത്തില്‍ വിപിന്‍ വിജയിയുടെ സ്‌മോള്‍ സ്‌കെയില്‍ സൊസൈറ്റിക്ക് പ്രത്യേക ജൂറി പരാമര്‍ശം

കഥേതര വിഭാഗത്തില്‍ മികച്ച വിദ്യാഭ്യാസ ചിത്രം: ആപ്പിള്‍സ് ആന്റ് ഓറഞ്ചസ്

മികച്ച പാരിസ്ഥിതിക ചിത്രംഃ ദ് സ്‌റ്റോര്‍ക്ക് സേവിയേഴ്‌സ് 


ജൂറിയുടെ പ്രത്യേക പരാമര്‍ശം: ബിരിയാണി ( സജിന്‍ ബാബു)

മികച്ച തമിഴ്ചിത്രം: വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍

മികച്ച മലയാളം ചലചിത്രം: കള്ളനോട്ടം ( രാഹുല്‍ വി നായര്‍)

പണിയ ഭാഷയിലെ മികച്ച ചിത്രം: മനോജ് കാനയുടെ കെഞ്ചിറ

സ്‌പെഷ്യല്‍ എഫക്ട്‌സ്:  അറബികടലിന്റെ സിംഹം ( സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍)

ഗാനരചന: പ്രഭാവര്‍മ്മ( കോളാമ്പി)

മേക്കപ്പ്: ഹെലന്‍ ( രഞ്ജിത്ത്)

മികച്ച ഹിന്ദി ചിത്രം: ചിച്ചോറാ 

റീറിക്കോര്‍ഡിങ്: റസൂല്‍ പൂക്കുട്ടി ( ഒത്ത സെരിപ്പ് സൈസ് 7)


ക്യാമറമാന്‍: ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കട്ട്)

മികച്ച സഹനടന്മാര്‍: വിജയ് സേതുപതി ( സൂപ്പര്‍ ഡീലക്‌സ്) , പല്ലവി ജോഷി

നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം: മാത്തുക്കുട്ടി സേവ്യര്‍ ( ഹെലന്‍)

വസ്ത്രാലങ്കാരം:  മരക്കാര്‍ ( സുജിത് സുധാകരന്‍, വി. സായ്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com