അബ്ദുല്‍ കലാം ജിഹാദി, ആണവ രഹസ്യം പാകിസ്ഥാനു ചോര്‍ത്തി നല്‍കി; ആക്ഷേപവുമായി പുരോഹിതന്‍

അബ്ദുല്‍ കലാം ജിഹാദി, ആണവ രഹസ്യം പാകിസ്ഥാനു ചോര്‍ത്തി നല്‍കി; ആക്ഷേപവുമായി പുരോഹിതന്‍
എപിജെ അബ്ദുല്‍ കലാം/ഫയല്‍
എപിജെ അബ്ദുല്‍ കലാം/ഫയല്‍

ഘാസിയാബാദ്: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിനെതിരെ ആക്ഷേപം ചൊരിഞ്ഞ് ഘാസിയാബാദ് ക്ഷേത്രത്തിലെ പുരോഹിതന്‍. കലാം ജിഹാദി ആയിരുന്നെന്നും ഉന്നത പദവിയില്‍ എത്തുന്ന ഒരു മുസ്ലിമിനും ഇന്ത്യ അനുകൂലിയായിരിക്കാന്‍ ആവില്ലെന്നും പുരോഹിതന്‍ യതി നരസിംഹാനന്ദ സരസ്വതി പറഞ്ഞു. അലിഗഢില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു നരസിംഹാനന്ദ.

'' ഉന്നത സ്ഥാനത്ത് എത്തുന്ന ഒരു മുസ്ലിമിനും ഇന്ത്യ അനുകൂലിയായിരിക്കാനാവില്ല. കലാം ഒരു ജിഹാദിയായിരുന്നു. മുസ്ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കലാം രാഷ്ട്രപതി ഭവനില്‍ പ്രത്യേക വിഭാഗം തുറന്നതായും നരസിംഹാനന്ദ പറഞ്ഞു.

ഡിആര്‍ഡിഒ തലവന്‍ എന്ന നിലയില്‍ ഇന്ത്യയുടെ ആറ്റോമിക രഹസ്യങ്ങള്‍ കലാം പാകിസ്ഥാനു ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് നരസിംഹാനന്ദ ആരോപിച്ചു. ഒരു തെളിവും ചൂണ്ടിക്കാട്ടാതെയാണ് പുരോഹിതന്‍ കലാമിനെതിരെ ആക്ഷേപം ചൊരിഞ്ഞത്.

സരസ്വതി പുരോഹിതനായ ഘാസിയാബാദ് ക്ഷേത്ര പരിസരത്തുനിന്നു വെള്ളമെടുത്തു കുടിച്ചതിന് കഴിഞ്ഞ ദിവസം ഒരു മുസ്ലിം ബാലന്‍ മര്‍ദിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശിരാങ്കി നാനദ് യാദവ് എന്നയാള്‍ പിടിയിലായിട്ടുണ്ട്. യാദവ് കുട്ടിയോടു പേരു ചോദിക്കുന്നതും ആസിഫ് എന്നു പറയുമ്പോള്‍ ക്രൂരമായി മര്‍ദിക്കുന്നതും അടങ്ങിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com