വിദ്യാര്‍ത്ഥികളുടെ മുന്നിലിരുന്ന് മദ്യപാനം, വിഡിയോ പകര്‍ത്തിയ അമ്മയ്ക്ക് മുന്നില്‍ വസ്ത്രമുരിയുമെന്ന് ഭീഷണി; അധ്യാപകന് സസ്‌പെന്‍ഷന്‍ 

സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകന്‍ പിന്നീട് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചും മദ്യം ഉപയോഗിച്ചെന്ന് വിഡിയോയില്‍ വ്യക്തമാണ്.
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഹൈദരാബാദ്: വിദ്യാര്‍ത്ഥികളുടെ മുന്നിലിരുന്ന് മദ്യപിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കെ കോടേശ്വര റാവു എന്നയാള്‍ക്കെതരികെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നടപടി. സ്‌കൂളിനകത്തിരുന്ന് മദ്യപിക്കുന്ന ഇയാളുടെ വിഡിയോ വൈറലായതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിട്ടത്. 

കോടേശ്വര റാവു കുട്ടികളോട് മോശമായി പെരുമാറിയിരുന്നെന്നും ആരോപണമുണ്ട്. കൃഷ്ണ ജില്ലയിലെ മണ്ഡല്‍ പരിഷത്ത് സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകന്‍ പിന്നീട് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചും മദ്യം ഉപയോഗിച്ചെന്ന് വിഡിയോയില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയില്‍ സ്റ്റാഫ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്ന റാവുവിന്റെ കൈയില്‍ മദ്യക്കുപ്പിയും കാണാം. ഇത് ചോദ്യം ചെയ്ത ഒരു കുട്ടിയുടെ മാതാവിനെ ഇയാള്‍ അപമാനിച്ചു. 

ഇയാളുടെ പ്രവര്‍ത്തികള്‍ ക്യാമറയില്‍ പകര്‍ത്തിയ സ്ത്രീയുടെ മുന്നില്‍ വസ്ത്രമുരിയും എന്ന് ഭീഷണിമുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റാവുവിനെതിരെ ശബ്ദമുയര്‍ത്താന്‍ ഈ സ്ത്രീ കുട്ടികളോട് ആവശ്യപ്പെട്ടു. ഈ സമയം അധ്യാപകന്‍ ശിക്ഷയുടെ ഭാഗമായി വസ്ത്രമൂരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു കുട്ടി ആരോപിച്ചു. ശുചിമുറിയിലെ അലമാരിയിലാണ് അധ്യാപകന്‍ മദ്യക്കുപ്പികള്‍ സൂക്ഷിക്കുന്നതെന്നും ദിവസവും സ്‌കൂളിലിരുന്ന് മദ്യപിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com