പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ജൂൺ 30 വരെ സമയം 

 2021 ജൂൺ 30 വരെയാണ് കേന്ദ്ര ആദായ നികുതി വകുപ്പ്  സമയം നീട്ടിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി നീട്ടി. സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ്  2021 ജൂൺ 30 വരെ കേന്ദ്ര ആദായ നികുതി വകുപ്പ്  സമയം നീട്ടിയിരിക്കുന്നത്.

ഇന്ന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. 1000 രൂപ പിഴയ്ക്ക് പുറമെ പാൻ കാർഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്. പാൻ നിർബന്ധമായി സമർപ്പിക്കേണ്ട അവസരങ്ങളിൽ ആദായനികുതി നിയമം അനുസരിച്ച് 10,000 രൂപ പിഴ ഈടാക്കിയേക്കാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉൾപ്പെടെ വിവിധ സേവനങ്ങൾക്ക് പാൻ നിർബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സേവനം പൂർത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com