വാക്‌സിന്‍ നല്‍കുന്നതില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല; വിവേചനം പാടില്ലെന്ന് ഹൈക്കോടതി

സാമ്പത്തിക നിലയനുസരിച്ചുള്ള വിഭജനം ഭരണഘടനാ വിരുദ്ധം 
ചിത്രം പിടിഐ
ചിത്രം പിടിഐ


റായ്പുര്‍:വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കാനുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ തീരുമാനം തിരുത്താന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. സാമ്പത്തിക നിലയനുസരിച്ചുള്ള വിഭജനം ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് തുല്യപരിഗണന ലഭിക്കണം. നിരാലംബരായ ആളുകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ വാക്‌സിനേഷന്‍ ക്യൂവില്‍ പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

'നടപടികള്‍ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം, ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം. പ്രഥമദൃഷ്ട്യാ ഇപ്പോള്‍ ഉത്തരവിട്ടതുപോലെ 'സാമ്പത്തിക നില' മാത്രം അടിസ്ഥാനമാക്കി ഉപ വര്‍ഗ്ഗീകരണം ശരിയായ നടപടിയോ സുസ്ഥിരമോ അല്ല' കോടതി ഉത്തരവില്‍ പറയുന്നു.

വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ 30ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിരുന്നു. അന്ത്യോദയ ഗ്രൂപ്പിലെ അംഗങ്ങള്‍, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍,ശേഷം അതിന് മുകളിലുള്ളവര്‍ എന്നിങ്ങനെയായിരുന്നു ക്രമപ്പെടുത്തിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com