ഒറ്റ ഇഞ്ചക്ഷന് വില 16 കോടി രൂപ, അഞ്ച് മാസം പ്രായമുള്ള മകനായി ദമ്പതികൾ പണം കണ്ടെത്തിയത് 42 ദിവസം കൊണ്ട്  

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ജീൻ തെറാപ്പി കുത്തിവെയ്പ്പിനാണ് 16 കോടി രൂപ ചിലവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമദാബാദ്: അഞ്ച് മാസം പ്രായമുള്ള മകനെ രക്ഷിക്കാനായി ക്രൗഡ് ഫണ്ടിംഗിലൂടെ 16 കോടി രൂപ സമാഹരിച്ച് മാതാപിതാക്കൾ. സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ജീൻ തെറാപ്പി കുത്തിവെയ്പ്പിനാണ് 16 കോടി രൂപ ചിലവ്. പണത്തിനായുള്ള ക്യാംപെയിൻ തുടങ്ങി 42 ദിവസത്തിനുള്ളിൽ കുത്തിവെയ്പ്പിനാവശ്യമായ തുക കണ്ടെത്താൻ ഇവർക്കായി. 

കുഞ്ഞുണ്ടായി ഒരുമാസമായിട്ടും കൈകാലുകൾ സാധാരണ നിലയിൽ ചലിപ്പിക്കാതായതോടെയാണ് രോഗാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടറെ സമീപിച്ചപ്പോൾ മസ്‌കുലർ അട്രോഫി ആണന്നും ജീൻ തെറാപ്പി കുത്തിവെയ്പ്പ് മാത്രമാണ് ചികിത്സയെന്നും നിർദേശിച്ചു. നട്ടെല്ലിന്റെയും തലച്ചോറിലെയും നാഡീകോശങ്ങൾ ക്ഷയിക്കുന്നതുവഴി പേശികളുടെ ചലനം നഷ്‌പ്പെടുന്ന ഒരു ജനിതക രോഗാവസ്ഥയാണ് ഇത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച കുഞ്ഞിന് കുത്തിവെയ്പ്പ് നൽകിയതെന്ന് കുട്ടിയുടെ അച്ഛൻ രജ്ദീപ്സിങ് റാത്തോഡ് പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും ചിലവേറിയ ഇഞ്ചെക്ഷനുകളിൽ ഒന്നാണ് ഇത്. 

മാർച്ചിൽ ഇവർ ആരംഭിച്ച ക്യാംപെയിനിലേക്ക് ഗുജറാത്തിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും പണം എത്തി. മരുന്നിന്റെ വിലയ്ക്ക് പുറമേയുള്ള കസ്റ്റംസ് ഡ്യൂട്ടിയിൽ കേന്ദ്ര സർക്കാർ ഇളവു ചെയ്തു നൽകിയതും സഹായകരമായെന്ന് രജ്ദീപ്സിങ് പറഞ്ഞു. 6.5 കോടി രൂപയാണ് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ കുറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com