വരന്‍ അയല്‍ സംസ്ഥാനത്ത് നിന്ന് എത്തി, കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധുവിന് കോവിഡ്; പിപിഇ കിറ്റ് ധരിച്ച് 'മംഗല്യം'

മുന്‍ നിശ്ചയപ്രകാരം കല്യാണം നടത്താന്‍ ജില്ലാ ഭരണകൂടം അനുവദിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പിപിഇ കിറ്റ് ധരിച്ച് കല്യാണം. കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ നിശ്ചയിച്ച സമയത്തിന് തന്നെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അല്‍മോറയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുന്‍ നിശ്ചയപ്രകാരം കല്യാണം നടത്താന്‍ ജില്ലാ ഭരണകൂടം അനുവദിക്കുകയായിരുന്നു. വധുവരന്മാര്‍ പിപിഇ കിറ്റ് ധരിച്ചാണ് മണ്ഡപത്തില്‍ വന്നത്. പതിവ് പോലെ ചടങ്ങുകളോടെയായിരുന്നു വിവാഹം. 

രണ്ടുദിവസം മുന്‍പാണ് വധു കോവിഡ് പരിശോധനയ്ക്ക് വിധേയയായത്. രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് പരിശോധനയ്ക്ക് തയ്യാറായത്. വ്യാഴാഴ്ച കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പരിശോധന ഫലം പുറത്തുവന്നത്. ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തെ സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. 

കല്യാണത്തിനായി വരന്‍ നേരത്തെ തന്നെ വേദിയില്‍ എത്തിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് വരന്‍. കല്യാണത്തിനായി മണ്ഡപം നേരത്തെ തന്നെ ഒരുക്കിയിരുന്നു. കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്താന്‍ അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു കല്യാണം. കല്യാണത്തിന് പിന്നാലെ വധു ക്വാറന്റൈനില്‍ പ്രവേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com