റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപ; പാല്‍ വില 3 രൂപ കുറച്ചു; ആദ്യമന്ത്രിസഭാ തീരുമാനങ്ങള്‍ ജനകീയമാക്കി സ്റ്റാലിന്‍

അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ നടപടികളായി സ്റ്റാലിന്‍ സര്‍ക്കാര്‍.
stalin
stalin

ചെന്നൈ: അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ നടപടികളായി സ്റ്റാലിന്‍ സര്‍ക്കാര്‍. കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ 2.7 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പാലിന്റെ വില മൂന്ന് രൂപയായി കുറയ്ക്കാനും ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചു. 

സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗജന്യമാക്കും. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക്  സൗജന്യയാത്ര നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 

ഇന്ന് രാവിലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ചുമതലയേറ്റത്. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 33 മന്ത്രിമാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഡിഎംകെ ഇത് ആറാം തവണയാണ് അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയില്‍ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com