78കാരിയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ ആളില്ല, മകന്റെ സ്ഥാനത്ത് നിന്ന് ഡോക്ടർ 

ഇവരുടെ മകനും കോവിഡ് പോസിറ്റീവായതോടെയാണ് മകന്റെ സ്ഥാനത്ത് നിന്ന് ഡോക്ടർ ചടങ്ങുകൾ നടത്തിയത്
ഫോട്ടോ:ട്വിറ്റർ
ഫോട്ടോ:ട്വിറ്റർ

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ച 78കാരിയുടെ മരണാനന്തര ചടങ്ങുകൾ നടത്തി ഡോക്ടർ. ഇവരുടെ മകനും കോവിഡ് പോസിറ്റീവായതോടെയാണ് മകന്റെ സ്ഥാനത്ത് നിന്ന് ഡോക്ടർ ചടങ്ങുകൾ നടത്തിയത്. നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ഡോക്ടർ വരുൺ ​ഗാർ​ഗ് ആണ് മരണാനന്തര ചടങ്ങുകൾ നടത്തിയത്.

ഇതേ കുറിച്ച് ഡോക്ടർ പറയുന്നത് ഇങ്ങനെ, ബുധനാഴ്ചയാണ് സർദാർ വല്ലഭായി പട്ടേൽ ആശുപത്രിയിൽ നിന്ന് എനിക്കൊരു കോൾ ലഭിക്കുന്നത്. 78കാരിയായ സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. എന്നാൽ അവരുടെ മകനും കോവിഡ് പോസിറ്റീവായതോടെ ചടങ്ങുകൾ നടത്താൻ ആരുമില്ല എന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു.

അവരുടെ അയൽക്കാരേയും ബന്ധുക്കളേയും ബന്ധപ്പെട്ടെങ്കിലും അവരാരും മുൻപോട്ട് വരാൻ തയ്യാറായില്ല. ഇതോടെ ആ കർത്തവ്യം ഞാൻ തന്നെ ഏറ്റെടുത്തു. ജൂനിയർ ഡോക്ടർമാരുടെ സഹായത്തോടെ നി​ഗംബോധ് ഘാട്ടിലായിരുന്നു ചടങ്ങുകൾ. 37കാരനായ ​ഗാർ​ഗും കുടുംബാം​ഗങ്ങളും കഴിഞ്ഞ ആഴ്ചയാണ് കോവിഡ് നെ​ഗറ്റീവായത്. ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ചിതാഭസ്മം നി​ഗംബോധ് ഘട്ടറിലെ ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഡോക്ടർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com