5 മിനിറ്റ് ഓക്സിജൻ ലഭിച്ചില്ല; ആന്ധ്രയിൽ 11 കോവിഡ് രോ​ഗികൾ മരിച്ചു

തീർന്ന ഓക്സിജൻ സിലിണ്ടറുകൾ മാറ്റാൻ വൈകിയതാണ് മരണങ്ങൾക്ക് ഇടയാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ആന്ധ്രയിൽ ഓക്സിജൻ ലഭിക്കാതെ 11 കോവിഡ് രോ​ഗികൾ മരിച്ചു. തിരുപ്പതി സർക്കാർ ആശുപത്രിയിലാണ് സംഭവം. 5 മിനിറ്റ് നേരത്തേക്ക് ഓക്സിജൻ നിലച്ചപ്പോഴാണ് 11 ജീവനുകൾ നഷ്ടമായത്.

തീർന്ന ഓക്സിജൻ സിലിണ്ടറുകൾ മാറ്റാൻ വൈകിയതാണ് മരണങ്ങൾക്ക് ഇടയാക്കിയത്. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായിരുന്നില്ലെന്ന് ചിറ്റൂർ കളക്ടർ വ്യക്തമാക്കുന്നു. 

ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന രോ​ഗികളാണ് മരിച്ചത്. മുപ്പതോളം ഡോക്ടർമാർ ഐസിയുവിലേക്ക് ഈ സമയം എത്തിയെങ്കിലും രോ​ഗികളുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്നും കളക്ടർ പറഞ്ഞു. 700 കോവിഡ് രോ​ഗികളാണ് ഇവിടെ ഐസിയുവിലും ഓക്സിജൻ ബെഡ്ഡിലുമായി ഇവിടെ ചികിത്സയിലുള്ളത്. 

സംഭവത്തിൽ മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡി ദുഖം രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. സമാനമായ സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശവും നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com