ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പ്രോത്സാഹനത്തുക; അധിക വേതനം പ്രഖ്യാപിച്ച്​ സ്​റ്റാലിൻ 

മൂന്നുമാസത്തേക്കാണ് പ്രത്യേക പ്രോത്സാഹനത്തുക പ്രഖ്യാപിച്ചത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: സർക്കാർമേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പ്രോത്സാഹനത്തുക പ്രഖ്യാപിച്ച്​ തമിഴ്നാട് സർക്കാർ. മൂന്നുമാസക്കാലത്തേക്കാണ് പ്രത്യേക പ്രോത്സാഹനത്തുക പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി എം കെ സ്​റ്റാലിൻ ഉത്തരവിറക്കിയത്. കോവിഡ്​ ചികിത്സക്കിടെ രോഗം ബാധിച്ച്​ മരിച്ച ഡോക്​ടർമാരുടെ കുടുംബങ്ങൾക്ക്​ ധനസഹായം വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. 

ഏപ്രിൽ, മെയ്​, ജൂൺ മാസങ്ങളിലായി കോവിഡ്​ ചികിത്സാ ഡ്യൂട്ടിയിലുള്ള ഡോക്​ടർമാർക്ക്​ 30,000 രൂപയും നഴ്​സുമാർക്ക്​ 20,000 രൂപയും മറ്റു ജീവനക്കാർക്ക്​ 15,000 രൂപയും നൽകും. കോവിഡ്​ ചികിത്സക്കിടെ രോഗം ബാധിച്ച്​ മരിച്ച സംസ്​ഥാനത്തെ 43 ഡോക്​ടർമാരുടെ കുടുംബങ്ങൾക്ക്​ 25 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്യുമെന്നു​ സർക്കാർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com