'കുടിയും ധൂര്‍ത്തും തുടരണം', അവശേഷിക്കുന്ന ഭൂമിയും വില്‍ക്കാന്‍ ഒരുങ്ങി അച്ഛന്‍; 45കാരനെ മകന്‍ വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2021 11:18 AM  |  

Last Updated: 16th May 2021 11:18 AM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 45കാരനെ മകന്‍ വാളു കൊണ്ട് വെട്ടിക്കൊന്നു. വസ്തുവകകളെ സംബന്ധിച്ച തര്‍ക്കമാണ് പ്രകോപനത്തിന് കാരണം. 

രാംപൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ജയ്പാലാണ് മരിച്ചത്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഭൂമിയുടെ ഒരു ഭാഗം വില്‍ക്കാന്‍ ജയ്പാല്‍ തീരുമാനിച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണം. നേരത്തെ ഭൂരിഭാഗം ആസ്തികളും വിറ്റ് മദ്യം വാങ്ങി ജയ്പാല്‍ ധൂര്‍ത്തടിച്ചിരുന്നു. അവശേഷിക്കുന്ന ഭൂമിയും വിറ്റ് അച്ഛന്‍ ധൂര്‍ത്തടിക്കാന്‍ പോകുന്നു എന്ന്കണ്ടാണ് 25കാരനായ മകന്റെ കൃത്യമെന്ന് പൊലീസ് പറയുന്നു.

ജയ്പാല്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറയുന്നു. സ്വത്തിന്റെ ഭൂരിഭാഗവും ജയ്പാല്‍ വിറ്റ് നശിപ്പിച്ചു. അവശേഷിക്കുന്നതും വില്‍ക്കാനുള്ള നീക്കമാണ് പ്രകോപനത്തിന് കാരണം. രൂക്ഷമായ വാക്കേറ്റത്തിന് ഒടുവില്‍ മകന്‍ അര്‍ജുന്‍ വാളു കൊണ്ട് അച്ഛനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സഹോദരന്റെ പരാതിയിലാണ് 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.