ജില്ലാ കളക്ടർമാരുമായി ഇന്ന് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച, ​ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം വിലയിരുത്തും

ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലുകൾ നടത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡൽഹി: ​ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലുകൾ നടത്താൻ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും. മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും എന്നാണ് റിപ്പോർട്ട്. 

രാജ്യത്ത് കോവിഡ് രണ്ടാം തരം​ഗം ഉണ്ടായപ്പോൾ പ്രാദേശിയ നിയന്ത്രണങ്ങൾ കടുപ്പിക്കണം എന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. വീടുവീടാന്തരം കയറി നിരീക്ഷണവും രോ​ഗ നിർണയവും കാര്യക്ഷമമായി നടത്താൻ അങ്കണവാടി, ആശ വർക്കർമാരെ നിയോ​ഗിക്കണം എന്നും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. 

​ഗ്രാമീണ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് താഴെത്തട്ടിലെ ക്രമീകരണങ്ങൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. അതിനിടയിൽ രാജ്യത്തെ കോവിഡ് വ്യാപനത്തിൽ നേരിയ ശമനമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 
ഈ മാസം എട്ട് മുതൽ  വരെയുള്ള ഒരാഴ്ച 24.5 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതിന് മുൻപത്തെ ആഴ്ച ഇത് 27 ലക്ഷമായിരുന്നു. മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com