സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; തീരുമാനം നാളെ

സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. നാളെ നടക്കുന്ന യോഗത്തില്‍, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കും. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പുറമേ, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുക്കും. 

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളും സിബിഎസ്ഇയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുയാണ്. വിവിധ പ്രൊഫണണല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ഡ്രന്‍സ് പരീക്ഷകളും മാറ്റിയിട്ടുണ്ട്.എന്നാല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസ്സിക സംഘര്‍ഷത്തിന് കാരണമാകുന്നെന്ന അഭിപ്രായം ശക്തമായതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. 

വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡ് പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ആലോചന നടത്തുകയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. കോവിഡ് വ്യാപനം വിദ്യാഭ്യാസ മേഖലയെ, പ്രത്യേകിച്ച് ബോര്‍ഡ് പരീക്ഷകളെയും പ്രവേശന പരീക്ഷകളെയും ബാധിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com