ഏഴു കോടി രൂപ മൂല്യം വരുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍ 

സൗന്ദര്യവര്‍ധക  ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വിലപ്പിടിച്ച തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്:  സൗന്ദര്യവര്‍ധക  ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വിലപ്പിടിച്ച തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഏഴു കോടി രൂപ മൂല്യമുള്ള ആമ്പര്‍ഗ്രിസ് അഥവാ തിമിംഗലം ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്.

ജുനഗഡില്‍ നിന്ന് അഹമ്മദാബാദിലെ ഒരു ഇടപാടുകാരന് വേണ്ടി ആമ്പര്‍ഗ്രിസ് കടത്തുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.  5.35 കിലോഗ്രാം തൂക്കമുള്ള ആമ്പര്‍ഗ്രിസാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിന് രാജ്യാന്തര വിപണിയില്‍ ഏഴു കോടി രൂപ വില വരുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കള്ളക്കടത്തില്‍ പത്തുപേര്‍ ഉള്‍പ്പെടുന്നതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്. 

തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആമ്പര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com