'നിരാശജനകം, നാണക്കേട്; ഏകാധിപത്യമാണ് ഏകപോംവഴി'; കാര്‍ഷിക നിയമം പിന്‍വലിച്ചതിനെതിരെ കങ്കണയുടെ വിമര്‍ശനം

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറും

ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് വഴങ്ങി വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച നടപടി നാണക്കേടായി പോയെന്ന് നടി കങ്കണ റനൗട്ട്. ഇന്‍സ്റ്റഗ്രം സ്റ്റോറിയിലൂടെയാണ് താരം രോഷം വ്യക്തമാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറും. ഇങ്ങനെ പിന്‍വലിക്കണം എന്നാഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും കങ്കണ കുറിച്ചു.

വിവാദമായ 3 കാര്‍ഷിക നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നത്. നിയമം നടപ്പിലാക്കി ഒരു വര്‍ഷമാകുന്നതിനു തൊട്ടുമുന്‍പാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യവ്യാപകമായി കര്‍ഷകര്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണു നിര്‍ണായക തീരുമാനമെടുത്തത്. 5 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു നടപടി.

മൂന്ന് കര്‍ഷകനിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com