അടുത്ത തെരഞ്ഞടുപ്പില്‍ ഗോവ പിടിക്കും; 2024ല്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കും; പി ചിദംബരം
By സമകാലിക മലയാളം ഡെസ്ക് | Published: 14th October 2021 05:42 PM |
Last Updated: 14th October 2021 05:42 PM | A+A A- |

പി ചിദംബരം/ ഫയല്‍ ചിത്രം
പനാജി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് പി ചിദംബരം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രചാരണ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവ തെരഞ്ഞെടുപ്പിന്റെ ചുമതല പി ചിദംബരത്തിനാണ്
'ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കാര്യം പറയട്ടെ, ഗോവ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയിക്കും. 2007ല്‍ ഗോവയില്‍ കോണ്‍ഗ്രസ് ജയിച്ചു. അതിനു ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. 2012ല്‍ കോണ്‍ഗ്രസ് ഗോവയില്‍ പരാജയപ്പെട്ടു. പിന്നാലെ 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 2017ല്‍ ഗോവയില്‍ പരാജയപ്പെട്ടു, 2019ലെ പൊതുതെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. അതാണ് ചരിത്രം. എന്നാല്‍ 2022ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗോവയില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും. ആ ധൈര്യത്തിലും ആത്മവിശ്വാസത്തിലുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരുന്ന തെരഞ്ഞെടുപ്പില്‍ അധികാരം നേടി കോണ്‍ഗ്രസ് ഗോവയുടെ സുവര്‍ണകാലഘട്ടത്തെ തിരിച്ചുകൊണ്ടുവരും. ഗോവയെ ഗോവക്കാര്‍ തന്നെ ഭരിക്കും. രാഷ്ട്രീയ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.