കോളജ് വിദ്യാര്‍ഥിനി വനത്തിനുള്ളില്‍ മരിച്ചനിലയില്‍; പരിക്കേറ്റ പാടുകള്‍, ബലാത്സംഗം ചെയ്തതായി സംശയം 

രാജസ്ഥാനില്‍ കോളജ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയ്പൂര്‍: രാജസ്ഥാനില്‍ കോളജ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് മുന്‍പ് വിദ്യാര്‍ഥിനി ബലാത്സംഗത്തിനും ഇരയായതായി പൊലീസ് സംശയിക്കുന്നു. മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. 

പുഷ്‌കറിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വനത്തിനുള്ളിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് മുന്‍പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും സംശയിക്കുന്നതായി പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ. അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടനടി പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com