യുപിയില്‍ കുട്ടികള്‍ക്കിടയില്‍ അജ്ഞാത പനി പടരുന്നു, പത്തുമരണം; 'സ്‌ക്രബ് ടൈഫസ്', അറിയേണ്ടതെല്ലാം 

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്കിടയില്‍ അജ്ഞാത പനി പടരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്കിടയില്‍ അജ്ഞാത പനി പടരുന്നു. എട്ടു കുട്ടികള്‍ അടക്കം പത്തുപേര്‍ മരിക്കുകയും 60ല്‍പ്പരം കുട്ടികള്‍ക്ക് രോഗം പിടിപെടുകയും ചെയ്തതാണ് റിപ്പോര്‍ട്ടുകള്‍. ചെള്ള് പരത്തുന്ന ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസാണ് കുട്ടികളെ ബാധിച്ചതെന്ന് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്‍ അറിയിച്ചു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ മഥുര, ആഗ്ര, ഫിറോസാബാദ്, മെയ്ന്‍പുരി, തുടങ്ങി ജില്ലകളിലാണ് കുട്ടികളില്‍ വ്യാപകമായി അജ്ഞാത പനി കണ്ടെത്തിയത്. ബാക്ടീരിയ വാഹകരായ ചെള്ള് കടിക്കുന്നത് വഴിയാണ് രോഗം പകരുന്നത്.  ചെള്ളിന്റെ കടിയേറ്റ് പത്തുദിവസത്തിനകം പനി, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുമെന്നും  സന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്‍ വ്യക്തമാക്കി.

നിലവില്‍ ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല. രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണ് വ്യാപനം ഒഴിവാക്കാനുള്ള മാര്‍ഗമെന്ന് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്‍ നിര്‍ദേശിച്ചു. കുറ്റിച്ചെടികള്‍ നിറഞ്ഞ ഭാഗത്തുകൂടിയുള്ള സഞ്ചാരം ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കുട്ടികള്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണം. കീടങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പെര്‍മിത്രീന്‍ എന്ന ലോഷന്‍ തേയ്ക്കുന്നത് നല്ലതാണെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com