ഇന്ധന വില വര്‍ധനവിന് കാരണം താലിബാന്‍; വിചിത്ര വാദവുമായി ബിജെപി എംഎല്‍എ

രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാനെന്ന് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാദ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പെ അരവിന്ദ് ബെല്ലാദ്/ഫെയ്‌സ്ബുക്ക്‌
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പെ അരവിന്ദ് ബെല്ലാദ്/ഫെയ്‌സ്ബുക്ക്‌

ബെംഗലൂരു: രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാനെന്ന് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാദ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ദ്ധനവ് ബിജെപിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഹൂബ്ലി-ധര്‍വാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എംഎല്‍എയായ അരവിന്ദ് ബെല്ലാദ

''അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വിതരണത്തില്‍ കുറവുണ്ടായിരുന്നു. അതിന്റെ ഫലമായി എല്‍പിജി, പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുകയാണ്. വോട്ടര്‍മാര്‍ വിലക്കയറ്റത്തിന്റെ കാരണം മനസ്സിലാക്കാനുള്ള വിവേകം ഉള്ളവരാണ്.''- അരവിന്ദ് ബെല്ലാദ് പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ഇന്ധന വില സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. കര്‍ണാടക നഗര വികസന മന്ത്രി ബൈരാവീ ബസവരാജു ഇന്ധന വില വര്‍ദ്ധനവ് ഗൗരവമായ വിഷയമാണെന്നും, സര്‍ക്കാര്‍ ഇത് കാര്യമായി പരിഗണിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com