ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്ന പാമ്പുകളെ പിടികൂടുന്നത് വലിയ കൗതുകത്തോടെയാണ് ആളുകള്‍ കണ്ടുനില്ക്കാറ്. പലപ്പോഴും ഇതു വലിയ വാര്‍ത്തയും ആവാറുണ്ട്. സോഷ്യല്‍ മീഡിയ കാലം ആയതോടെ ഇത്തരം പാമ്പു പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കാറുമുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച ദൃശ്യം പങ്കുവച്ച്, ട്വിറ്ററില്‍ എങ്ങനെ പാമ്പിനെ പിടിക്കരുത് എന്ന ചര്‍ച്ചയ്ക്കു തുടക്കമിട്ടിരിക്കുകയാണ്, പര്‍വീണ്‍ കസ്വാന്.
രാജവെമ്പാലയെ ഒരാള്‍ വാലില്‍ പിടിച്ചു വലിക്കുന്നതും പാമ്പ് തിരിഞ്ഞു ചീറി വരുന്നതുമാണ് ദൃശ്യത്തില്‍ ഉള്ളത്. യാതൊരു സുരക്ഷാഉപകരണങ്ങളും ഇല്ലാതെയാണ് ഇയാളുടെ പാമ്പ് റെസ്ക്യൂ.
ആ മനുഷ്യന് രണ്ടാം ജന്മമാണ് കിട്ടിയത് എന്ന മട്ടില്‍ കമന്റുകള്‍ ഒട്ടേറെയുണ്ട്, പോസ്റ്റിനു താഴെ. അശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കുന്നതിനെക്കുറിച്ചുള്ള വിവരണങ്ങളുുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ