വായില്‍ ഒളിപ്പിച്ച് ഒരു കിലോ സ്വര്‍ണം; വിമാനത്താവളത്തില്‍ വിദഗ്ധമായി പിടികൂടി കസ്റ്റംസ് 

വായില്‍' ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാരെ പിടികൂടി
വായില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം, എഎന്‍ഐ ചിത്രം
വായില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം, എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: 'വായില്‍' ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാരെ പിടികൂടി. സ്വര്‍ണപ്പല്ല്, കാവിറ്റി എന്നി രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തിലാണ് ഇവരെ കയ്യോടെ പിടികൂടിയത്. 

ഓഗസ്റ്റ് 28നാണ് സംഭവം നടന്നത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്ന് എത്തിയതാണ് ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാര്‍. ഗ്രീന്‍ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. വായില്‍ സ്വര്‍ണപ്പല്ലിന്റെയും കാവിറ്റിയുടെയും രൂപത്തില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 951 ഗ്രാം വരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com