ഓടുന്ന കാറില്‍ യുവതിയെ ബലാത്സംഗ ചെയ്യാന്‍ ശ്രമിച്ച് കാമുകനും മുന്‍കാമുകനും; നടുറോഡില്‍ വലിച്ചെറിഞ്ഞു

ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത യുവതിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാന്‍പൂര്‍:  ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗം ചെയ്യാനുള്ള ശ്രമം ചെറുത്ത യുവതിയെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ പ്രതികള്‍ തന്നെ മര്‍ദ്ദിച്ചതായും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

കാന്‍പൂര്‍ ചാക്കേരി മേഖലയിലെ സിറ്റി ഹൈവേയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ യുവതിയെ ഓടുന്ന കാറില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ലക്‌നൗ സ്വദേശിനിയാണ് യുവതി. സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് പ്രണയത്തിലായ കാമുകനും മുന്‍കാമുകനും അവരുടെ കൂട്ടുകാരനും ചേര്‍ന്നാണ് തന്നെ ഉപദ്രവിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരിചയക്കാരന്‍ വഴിയാണ് യുവാവുമായി അടുപ്പത്തിലായത്. ദിവസങ്ങള്‍ക്ക് മുന്‍പ് യുവാവിന് മറ്റൊരു ബന്ധമുള്ളതായി തിരിച്ചറിഞ്ഞതോടെ, കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചു. യുവാവുമായി സംസാരിക്കുന്നത് യുവതി നിര്‍ത്തിയതായി പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രി കാമുകന്റെ സുഹൃത്ത് ഫോണില്‍ വിളിച്ച് താന്‍ കാറില്‍ കാണാന്‍ വരുമെന്ന് അറിയിച്ചു. ഇതനുസരിച്ച് എത്തിയ കൂട്ടുകാരന്റെ കാറില്‍ കയറി. ഈസമയത്ത് കാറില്‍ ഉണ്ടായിരുന്ന കാമുകന്‍ കാര്‍ ലോക്ക് ചെയ്തു. കാറില്‍ മുന്‍ കാമുകനും മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഉടന്‍ തന്നെ കാറിന്റെ ലൈറ്റ് ഓഫ് ചെയ്ത് പാട്ടിന്റെ ശബ്ദം കൂട്ടി. തന്നെ ആക്രമിക്കാന്‍ മുതിരുകയാണ് എന്ന് മനസിലാക്കിയ യുവതി തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചു. എന്നാല്‍ തന്നെ കയറിപ്പിടിക്കാന്‍ സംഘം ശ്രമം ആരംഭിച്ചതോടെ അലറിവിളിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ആക്രമണത്തെ ചെറുക്കാന്‍ ശ്രമിച്ചതിന് തന്നെ മര്‍ദ്ദിച്ചു. അതിനിടെ തന്നെ ബലാത്സംഗം ചെയ്യാന്‍ സംഘം ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതി ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയതോടെ രക്ഷയില്ലെന്ന് കണ്ട് സംഘം ഓടുന്ന കാറില്‍ നിന്ന് യുവതിയെ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com