12,000 പേര്‍ 'പനിക്കിടക്ക'യില്‍, 88 കുട്ടികള്‍ അടക്കം 114 പേര്‍ മരിച്ചു; ഉത്തര്‍പ്രദേശ് ഡെങ്കിപ്പനി ഭീതിയില്‍ 

ഫിറോസാബാദ് ജില്ലയില്‍ കുറഞ്ഞത് 12000 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശ് ഡെങ്കിപ്പനിയുടെ പിടിയില്‍. ഫിറോസാബാദ് ജില്ലയില്‍ കുറഞ്ഞത് 12000 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ നാലുപേര്‍ കൂടി മരിച്ചതോടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി ഉയര്‍ന്നു. ഇതില്‍ 88 ഉം കുട്ടികളാണ്.

കഴിഞ്ഞാഴ്ചയാണ് ഫിറോസാബാദ് ജില്ലയില്‍ ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ കണ്ടെത്തിയത്. കൊതുകുനശീകരണത്തിന് ശക്തമായ നടപടികള്‍  സ്വീകരിച്ചിട്ടും നിരവധി പേരാണ് വൈറല്‍ പനി ബാധിച്ച് മരിച്ചത്. നിലവില്‍ 12000ലധികം ആളുകള്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡെങ്കിപ്പനി വ്യാപകമായതിനെ തുടര്‍ന്ന് 64 ക്യാമ്പുകളാണ് ജില്ലയില്‍ സംഘടിപ്പിച്ചത്. 4800 പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. ഡെങ്കിപ്പനിക്ക് പുറമേ ചെള്ളുപ്പനി, മലേറിയ തുടങ്ങിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എലിപ്പനിയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്യുന്നതും കുട്ടികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com