മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 'താഴേക്ക്', വല വിരിച്ച് പൊലീസ്; 40കാരന്‍ പുതുജീവിതത്തിലേക്ക് 

മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ഡല്‍ഹി പൊലീസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ഡല്‍ഹി പൊലീസ്. മേല്‍പ്പാലത്തിന്റെ കൈവരിയില്‍ നിന്ന് ചാടാന്‍ ഒരുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് താഴെ വലവിരിച്ച് പൊലീസുകാരെ വിന്യസിച്ചു. തുടര്‍ന്ന് യുവാവിനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു.

ഞായറാഴ്ച ആന്‍ഡ്രൂസ് ഗഞ്ച് മേല്‍പ്പാലത്തിലാണ് സംഭവം. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് യുവാവിനെ രക്ഷിച്ചത്. വൈകീട്ട ആറുമണിക്ക് ഒരാള്‍ മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് ചാടാന്‍ ഒരുങ്ങുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് സമയോചിതമായ ഇടപെടല്‍ നടത്തിയത്.

മേല്‍പ്പാലത്തില്‍ പൊലീസെത്തിയപ്പോള്‍ 40 വയസ് പ്രായമുള്ള യുവാവ് മേല്‍പ്പാലത്തില്‍ നിന്ന് ചാടാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു.ജീവിതം മടുത്തു എന്നും അവസാനിപ്പിക്കാന്‍ പോകുന്നതായും ഇദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ട്. കൈവരിയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടാന്‍ തയ്യാറെടുത്ത യുവവാവിനെ രക്ഷിക്കാന്‍ താഴെ വലവിരിച്ച് പൊലീസുകാരെ വിന്യസിച്ചു. അതിനിടെ പൊലീസ് യുവാവിനെ അനുനയിപ്പിച്ച് ആത്മഹത്യ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com